തിരുവനന്തപുരം: സർക്കാർ ഫോമുകളിൽ നിന്നും ഭാര്യ ഔട്ടാവുന്നു. ഭാര്യയ്ക്ക് പകരം ജീവിത പങ്കാളി എന്നാവും ഉണ്ടാവുക. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സർക്കുലർ പ്രസിദ്ധീകരിച്ചു.
പുതിയ സർക്കുലർ പ്രകാരം മൂന്ന് മാറ്റങ്ങളാണ് പദ പ്രയോഗത്തിൽ വരുത്തിയിട്ടുള്ളത്. സർക്കാർ അപേക്ഷ ഫോമുകളിൽ 'ഭാര്യ' എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേർക്കണമെന്നതാണ് ആദ്യ മാറ്റം.
അവൻ / അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൻ / അവൾ, അവന്‍റെ/ അവളുടെ എന്ന രീതിയിൽ ആക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം.






