Hot Posts

6/recent/ticker-posts

വർണാഭമായ ഘോഷയാത്രയോടെ സഹകരണ വാരാഘോഷത്തിന് സമാപനം


കോട്ടയം: 69-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ കോട്ടയം ജില്ലാ തല സമാപനം തിരുനക്കര മൈതാനത്ത് നടന്നു. 


സഹകരണ മേഖലയുടെ വളർച്ച വിളിച്ചോതുന്ന ഫ്ളോട്ടുകൾ ഉൾപ്പെടുന്ന വർണാഭമായ സഹകരണ ഘോഷയാത്ര പോലീസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിച്ചു. 


റോളർ സ്‌കേറ്ററിങ്, മയിലാട്ടം, കരകാട്ടം, പഞ്ചവാദ്യം, ബാൻഡ് മേളം, വർണക്കുടകൾ എന്നിവയുടെ അകമ്പടിയോടെ വൻ ജനപങ്കാളിത്തത്തോടെയായിരുന്നു ഘോഷയാത്ര.


സഹകരണ ഘോഷയാത്രയിൽ മുത്തോലി ഈസ്റ്റ് ബാങ്കിന്റെ പ്രസിഡണ്ട് ജോയ് കൊമ്പനാൽ, ജോസ് പന്തനാനിയിൽ, സന്തോഷ് ചിറമുഖത്ത്, ജേക്കബ്, സുരേഷ് കുമാർ, ജോസ് നരിക്കാട്ട്, വിവേക് പള്ളിയടത്ത്‌, ആനന്ദ് കോയിപുറത്ത്, സജു ആനക്കല്ലുമുകളിൽ എന്നിവർ മുത്തോലി ഈസ്റ്റ്‌ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും പങ്കെടുത്തു.


Reactions