Hot Posts

6/recent/ticker-posts

ഹിന്ദിയിൽ ലഹരിവിരുദ്ധ ബോധവത്കരണവുമായി വിദ്യാർത്ഥികൾ


അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശങ്ങളുമായി ചേന്നാട് സെന്റ് മരിയ ഗോരേത്തീസിലെ വിദ്യാർത്ഥികൾ. ലഹരി ഉപേക്ഷിക്കു- ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധനേടി.


അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ്ഥലത്ത് എത്തിയാണ് വിദ്യാർത്ഥികൾ ഹിന്ദിയിൽ ക്ലാസ്സ് നയിച്ചത്. 


തുടർന്ന് ഹിന്ദിയിൽ ഉള്ള ലഘു ലേഖകൾ വിതരണം ചെയ്തു. 


ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച്, പി ടി എ പ്രസിഡന്റ് സിബി അരിമറ്റം, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നല്കി.


Reactions