Hot Posts

6/recent/ticker-posts

രണ്ട് ദിവസം പാലായിൽ എസ്ബിഐ മെ​ഗാ ലോൺ മേള


പാലായിൽ എസ്ബി ഐ മെ​ഗാ ലോൺ മേള ആരംഭിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ശിവകുമാർ ജെ ഉദ്ഘാടനം നിർവഹിച്ചു.ഒരു കോടി രൂപ വരെയുള്ള വായ്പ സൗകര്യങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 


എസ്ബി ഐ പാലാ ടൗൺ ശാഖയുടെ നേതൃത്വത്തിലാണ് വായ്പ്പാ മേള സംഘടിപ്പിച്ചിരിക്കുന്നത്. എസ്എം ഇ , മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ , പി എം ഇ ജി പി ഇതര ​ഗവൺമെന്റ് സ്പോൺസേഡ് സ്കീമുകൾ , ബാങ്കിന്റെ തനത് വായ്പ്പാ പദ്ധതികൾ എന്നിവയെ സംബന്ധിച്ചുള്ള സംശയ ദുരീകരണത്തിനും , സബ്സിഡി ലഭ്യതയെക്കുറിച്ചുള്ള വിശദീകരണത്തിനും വായ്പ്പകൾക്ക് അപേക്ഷിക്കുന്നതിനും മേളയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.



വ്യാപാരി വ്യവസായി അനുബന്ധ ആശയങ്ങൾക്കായി ഈട് കൂടാതെ 1 കോടി രൂപ വരെ വായ്പ്പാ സൗകര്യവും നടപ്പിലാക്കും . ഈരാററുപേട്ട , വൈക്കം, കോഴാ, രാമപുരം എന്നീ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് വായ്പ്പാ മേള. 



തികച്ചും സുതാര്യമായ രീതിയിൽ ഏറ്റവും ലളിതമായ നടപടിക്രമത്തിൽ പരമാവധി വേ​ഗത്തിൽ വായ്പ അപേക്ഷകൾ തീർപ്പാക്കുമെന്ന്  അധികൃതർ  അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ എസ്ബിഐ റീജിയണൽ മാനേജർ ജേക്കബ് ഇ ജോസഫ് , പാലാ ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ നിഷ ജി പുതിയിടം ,അസി. മാനേജർ വിൻസി വിക്ടർ, വിവിധ  ബ്രാഞ്ച് മാനേജർമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.


Reactions