Hot Posts

6/recent/ticker-posts

താലൂക്ക് തല വാരാഘോഷത്തിന് തുടക്കമായി



മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ സഹകരണ വാരഘോഷത്തിന്റെ ഭാഗമായി താലൂക്ക് തല വാരാഘോഷത്തിന് തുടക്കമായി.മീനച്ചിൽ താലൂക്ക്  തല വാരാഘോഷം കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.


നവംബർ 14 മുതൽ ആരംഭിച്ച വാരാഘോഷം 20 നു സമാപിക്കും.  മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൻ ജോസഫ് പുളിക്കീൽ  അധ്യക്ഷനായിരുന്നു. 


സർക്കിൾ സഹകരണ യൂണിയൻ അസിസ്റ്റന്റ് രജിസ്ട്രാർ/ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സഹകരണ സംഘങ്ങളുടെ വളർച്ചയും ഭാവിയും എന്ന വിഷയത്തിൽ സഹകരണ പരിശീലകൻ ഷാജി യു എം സെമിനാർ നയിച്ചു. 


കിഴതടിയൂർ ബാങ്ക് പ്രസിഡന്റ്‌ ശശിധരൻ നായർ എം. എസ്, അഡ്വക്കേറ്റ് ജോസ് ടോം, പി എസ് ജയകുമാർ, പ്രൊഫസർ എം എം എബ്രഹാം, കെ എഫ് കുര്യൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.


Reactions