ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി ഭരണങ്ങാനം ഐഎച്ച്എം ആശുപത്രിയുടെയും പാലാ റോട്ടറി ക്ലബിന്റെയും നേതൃത്വത്തിൽ ഡയബെറ്റിസ് വോക്ക് സംഘടിപ്പിച്ചു. ഡോ തോമസ് വാവാനിക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഡോ. ജി ഹരീഷ് കുമാർ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനിമോൾ, അസി. അഡ്മിനിസ്ട്രേറ്റർ ജോസ്ബിൻ, പാലാ റോട്ടറി പ്രസിഡന്റ് പിവി ജോർജ്, ട്രഷറർ ജിമ്മി, എന്നിവർ നേതൃത്വം നല്കി.
മേരിഗിരി ആശുപത്രി മുതൽ ഭരണങ്ങാനം പള്ളി വരെയാണ് നടത്തം സംഘടിപ്പിച്ചത്. നഴ്സിംഗ് വിദ്യാർത്ഥികളും മറ്റ് ജീവനക്കാരും നടത്തത്തിൽ പങ്കാളികളായി.







