അച്ഛന്റെ പരിശീലനത്തില്‍ മകന്‍ ഓടി നേടിയത് സ്വര്‍ണം. ആണ്‍കുട്ടികളുടെ ജൂനിയര്‍ 400 മീറ്റര്‍ ഓട്ടത്തില്‍ അതിരമ്പുഴ സെന്റ് അലോഷ്യസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജോയല്‍ മാത്യു സ്വര്‍ണം നേടുമ്പോൾ പിതാവ് ജോഷിയ്ക്കും ഇരട്ടി ആവേശം.
ഇതേ സ്കൂളിലെ കായികാദ്ധ്യാപകനാണ് ജോഷി. അച്ഛന്റെ കീഴില്‍ നാലു വര്‍ഷമായി പരിശീലനം നടത്തുന്നു. 52 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പർ കൂടിയാണ് ജോഷി. സ്കൂളില്‍ 21 വര്‍ഷമായി കായികാദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ സോജിനി.






