ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനും ജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഛായാചിത്ര പ്രയാണം 2022 നവംബർ 5 ന് പാലാ രൂപതയിൽ പ്രവേശിച്ചു.
രൂപതാ പ്രസിഡന്റ് ഡോ.ജോബിൻ റ്റി ജോണി, ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിൽ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം രൂപതയിലെ എല്ലാ മേഖലാ ഭാരവാഹികളുടെയും സാനിധ്യത്തിൽ ഛായാചിത്രം ഏറ്റുവാങ്ങി.
കേരളത്തിലെ വിവിധ രൂപതകളിലൂടെ കടന്നുവന്ന ഛായാചിത്രം മേഖലാസമിതികളുടെ ആഭിമുഖ്യത്തിൽ പാലാ രൂപതയിലെ എല്ലാ ശാഖകളിലൂടെയും പ്രയാണം കടന്നുപോയതിനുശേഷം 2022 ഡിസംബർ 4 ഞായറാഴ്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന വേദിയായ ഭരണങ്ങാനത്ത് എത്തിച്ചേരും.






