Hot Posts

6/recent/ticker-posts

ആദ്യ വെടി മുഴങ്ങി; കോട്ടയം ജില്ലാ കായിക മേളയ്ക്ക് തുടക്കമായി


കോട്ടയം ജില്ലാ കായിക മേളയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. സീനിയർ ബോയ്സ് വിഭാഗത്തിന്റെ 5000 മീറ്ററും സീനിയർ ഗേൾസിന്റെ 3000 മീറ്റർ നടത്ത മത്സരത്തോടെയാണ് മേള ആരംഭിച്ചത്. 


14 ആൺകുട്ടികളും 8 പെൺകുട്ടികളുമാണ് ആദ്യ മത്സരത്തിൽ പങ്കെടുക്കുന്നത്. 


കായിക മേളയ്ക്ക് പ്രാരംഭം കുറിച്ചു കൊണ്ട് കോട്ടയം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തി. ജോസ് കെ മാണി എംപി 
കായികമേള ഉദ്ഘാടനം ചെയ്തു. 


പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു. കൗൺസിലർമായ ബിജി ജോജോ, ബിനു പുളിക്കക്കണ്ടം, പാലാ ഡി ഇ ഒ ജയശ്രീ കെ , എ ഇ ഒ ശ്രീകല കെ ബി, റിസപ്ഷൻ കമ്മറ്റി കൺവീനർ ജോബി കുളത്തറ, റിസപ്ഷൻ കമ്മറ്റി വൈസ് ചെയർമാൻ ടോബിൻ കെ അലക്സ് , സ്പോട്സ് കൗൺസിൽ സെക്രട്ടറി ജോർജ് തോമസ് , സ്പോട്സ് കോ ഓർഡിനേറ്റർ ബിജു ആന്റണി, പബ്ലിസിറ്റി കൺവീനർ രാജേഷ് എൻ വൈ , ഷിബു വി.കെ എന്നിവർ സംബന്ധിച്ചു.


 9 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. 

Reactions