കേരള എൻജിഒ യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തല കായികമത്സരങ്ങൾ പാല നഗരസഭാ സ്റ്റേഡിയത്തിൽ നടന്നു.മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു.
പുരുഷ വനിതാ വിഭാഗങ്ങളിലായി ഓട്ടം നടത്തം, ജംപിംഗ്, ത്രോ, റിലേ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വിജയികൾ ജനുവരി 8 ന് പാലക്കാട് നടക്കുന്ന സംസ്ഥാന തല കായിക മേളയിൽ, പങ്കെടുക്കും.
കേരള എൻജിഒ യൂണിയൻ രൂപം കൊണ്ടതിന്റെ അറുപത് വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് സർക്കാർ ജീവനക്കാരുടെ കലാകായിക അഭിരുചികളെ പ്രോസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി മത്സരങ്ങൾ സംഘടിപ്പിച്ചത്.







