Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ 'മമ്മൂട്ടിക്ക്' എന്ത് കാര്യം!


റോഷാക്ക് എന്ന ചിത്രത്തിന് ശേഷം  ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദി കോർ'എന്ന ചിത്രം പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയിരുന്നു. മമ്മൂ‌ട്ടിയും ജ്യോതികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 


ഇപ്പോഴിതാ ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ക്ലബ് പങ്കുവെച്ച പോസ്റ്ററും ശ്രദ്ധനേടുകയാണ്.  പോസ്റ്റർ കണ്ട് തീക്കോയിക്കാരും തീക്കോയിയെക്കുറിച്ച് അറിയുന്നവരും അത്ഭുതപ്പെട്ടിരിക്കുകയാണ്. 


കാരണം എന്താണെന്നോ, തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാർഡ് ഇടത് സ്ഥാനാർത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്.


ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 


സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ച കാതൽ ദി കോറിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരും കഥാപാത്രങ്ങളാണ്.

Reactions