ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശപ്രകാരം ലോകവ്യാപകമായി സംഘടിപ്പിച്ചു വരുന്ന ലോക കാർഷിക സെൻസസിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പതിനൊന്നാമത് കാർഷിക സെൻസസ് നടത്തിവരുന്നു. കേരളത്തിൽ കാർഷിക സെൻസസ് നടത്തിപ്പിന്റെ ചുമതല സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിനാണ്.
വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹികവും സാമ്പത്തികവുമായ നയ രൂപീകരണത്തിനുമാണ് സെൻസസ് വിവരങ്ങൾ ഉപയോഗിക്കുന്നത്. കാർഷിക സെൻസസ് ഡാറ്റ ശേഖരണത്തിന്റെ മീനച്ചിൽ താലൂക്ക് തല ഉദ്ഘാടനം എംഎൽഎ മാണി സി കാപ്പന്റെ വസതിയിൽ തെരഞ്ഞെടുത്ത എന്യൂമറേറ്റർക്ക് സെൻസസ് വിവരങ്ങൾ നൽകിക്കൊണ്ട് നിർവഹിച്ചു.
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് കോട്ടയം ജില്ല ഡെപ്യൂട്ടി ഡയറക്ടർ പി കെ അജിത് കുമാർ കാർഷിക സെൻസസ് നടപടിക്രമങ്ങൾ വിശദീകരിച്ചു.





