കാവുംകണ്ടം പള്ളിയിലെ ക്രിസ്മസിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വമ്പിച്ച ക്രിസ്മസ് ആഘോഷം ഗ്ലോറിയ -2022 നടത്തുന്നു.
വിവിധ പ്രായ വിഭാഗത്തിൽ ഉണ്ണീശോയ്ക്ക് ഒരു കത്ത്, ക്രിസ്മസ് കാർഡ് ഡിസൈനിങ് എന്നിവ നടത്തുന്നു. പുൽക്കൂട് മത്സരം, നക്ഷത്ര മത്സരം, കേക്ക് നിർമ്മാണ മത്സരം, ക്രിസ്മസ് മ്യൂസിക് ഡാൻസ്, ആട്ടിടയന്മാർ പ്രച്ഛന്ന വേഷമത്സരം, പാപ്പാ മത്സരം, കരോൾ ഗാനമത്സരം എന്നീ വിവിധ മത്സരങ്ങൾ 25ാം തീയതി ഞായറാഴ്ച പാതിരാ കുർബാനയ്ക്ക് ശേഷം കാവുംകണ്ടം പള്ളി അങ്കണത്തിൽ വച്ച് - ഗ്ലോറിയ 2002 എന്ന പേരിൽ നടത്തും.
എല്ലാവർക്കും സമ്മാനങ്ങൾ നൽകിക്കൊണ്ടുള്ള ക്രിസ്മസ് ടീ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്. വിവിധ മത്സരത്തിൽ വിജയികളാകുന്നവർക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.






