Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ ക്രിസ്മസ് മത്സരങ്ങൾ നടത്തും


കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുന്നു. 


ഉണ്ണിശോയ്ക്ക്‌ ഒരു കത്ത്, ക്രിസ്തുമസ് കാർഡ് ഡിസൈനിങ്, പുൽക്കൂട് മത്സരം, നക്ഷത്ര മത്സരം, ക്രിസ്തുമസ് കേക്ക് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി നടത്തുന്നു. 


മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. അഭിലാഷ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, കൊച്ചുറാണി ഈരുരിക്കൽ, ജോസ് കോഴിക്കോട്ട്, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ, സണ്ണി വാഴയിൽ, ഡെന്നി മുണ്ടിയാവിൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകും.



Reactions