Hot Posts

6/recent/ticker-posts

കാവുംകണ്ടം മിഷൻലീഗ് ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി റാലിയും സമ്മേളനവും നടത്തി


കാവുംകണ്ടം: ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും സമ്മേളനവും നടത്തി. മിഷൻ ലീഗ് അംഗങ്ങൾ റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ഹൗസ് അടിസ്ഥാനത്തിൽ കാവുംകണ്ടം ടൗണിലേക്ക് വർണ്ണശബളമായ റാലി നടത്തി. 


മുത്തുക്കുടകളും മിഷൻ ലീഗ് പതാകകളുമേന്തി കുഞ്ഞു മിഷനറിമാർ ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളും മുഴക്കി റാലി വർണ്ണാഭമാക്കി. കാവുംകണ്ടം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ്‌ ചെയ്ത് റാലി ഉദ്ഘാടനം ചെയ്തു. 


ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, ആര്യ പീടികയ്ക്കൽ, ഡെന്നി മുണ്ടിയാവിൽ, ജിയാ കൂറ്റക്കാവിൽ, എവുലിൻ കല്ലാനിക്കുന്നേൽ, എമ്മാനുവേൽ കോഴിക്കോട്ട്, അജോ ബാബു വാദ്യാനത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Reactions