ക്രിസ്മസ്, പുതുവര്‍ഷ ആഘോഷത്തിനൊപ്പം വിപണിയില്‍ മീന്‍വിലയില്‍ വന്‍ വര്‍ധന. പല മീനുകള്‍ക്കും കിലോയ്ക്ക് 50 മുതല്‍ 200 രൂപ വരെ വില ഉയര്‍ന്നു.
ആഘോഷസീസണുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള അയ്ക്കൂറയ്ക്കുതന്നെയാണ് വില ഏറ്റവും കൂടിയത്.
മറ്റ് മീനുകളുടെ വിലയും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ക്രിസ്മസ്-പുതുവര്‍ഷ സീസണിനെ അപേക്ഷിച്ച് ഇത്തവണ മീനിന് വില കുറവാണ്.





