Hot Posts

6/recent/ticker-posts

കുറുനരിയുടെ ആക്രമണത്തിൽ പഞ്ചായത്ത് മെമ്പറിന് സാരമായി പരിക്കേറ്റു

പ്രതീകാത്മക ചിത്രം

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം പഞ്ചായത്ത് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്. 


ഇന്ന് പുലർച്ചെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ജോമിയെ കുറുനരി കടിക്കുകയായിരുന്നു. കുറുനരിയുടെ അക്രമത്തെ തുടർന്ന് ജോമിയുടെ കാലിനും, കൈക്കും സാരമായി പരിക്കേറ്റു. 


ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവരെയും കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു. അക്രമാസക്തനായ കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.



Reactions