Hot Posts

6/recent/ticker-posts

തിരുവല്ലയിൽ നരബലി ശ്രമം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി


കോട്ടയം: കുടക് സ്വദേശിനിയായ യുവതിയെയാണ് തിരുവല്ലയിലെ കുറ്റിപ്പുഴയിലെ വീട്ടിലെത്തിച്ച് നരബലി നൽകാൻ ശ്രമിച്ചത്. മന്ത്രവാദിയെയും ഇടനിലക്കാരിയെയും പോലീസ് തിരയുകയാണ്.


കോട്ടയത്ത് വച്ചാണ് ഇടനിലക്കാരി കുടക് സ്വദേശിനിയെ പരിചയപ്പെടുന്നത്. കുടുംബ പ്രശ്നം തീർത്തു കൊടുക്കാം എന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങുകയും ഇവരുമായി നിരന്തരം ബന്ധപ്പെടുകയും ആയിരുന്നു. പിന്നീട് കുടുംബ പ്രശ്നം മാറാൻ പൂജകൾ ചെയ്താൽ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് തിരുവല്ലയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.


പൂജയ്ക്കിടയിൽ വച്ച് അപകടം മണത്ത യുവതി രക്ഷപ്പെടുകയായിരുന്നു. ഇതേസമയംയുവതിയെ പരിചയമുള്ള ഒരാൾ വീട്ടിലെത്തി ബെല്ലടിക്കുകയും വാതിൽ തുറന്നപ്പോൾ യുവതി പുറത്തേക്ക് ഓടുകയുമായിരുന്നു. 



Reactions