Hot Posts

6/recent/ticker-posts

കാത്തിരിപ്പിന് വിരാമം; ജൂബിലിയ്ക്കൊരുങ്ങി പാലാ, തിരുനാൾ കൊടിയേറ്റ് ഇന്ന്


രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ജൂബിലി തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 4 നു ളാലം പഴയപള്ളിയിൽ വികാരി റവ. ഫാദർ ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. 


തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടെ ളാലം പഴയ പള്ളിയിൽ നിന്നും തിരുനാൾ പതാകയുമായി ടൗൺ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം നടക്കും.


പാലാ കത്തീഡ്രൽ വികാരി റവ ഫാദർ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നയിക്കുന്ന ലദീഞ്ഞും കൊടിയേറ്റ് കർമ്മവും നടക്കും.വൈകുന്നേരം 7 ന് ജൂബിലിയോടാനുബന്ധിച്ചുള്ള പാലാ സിവൈഎംഎല്ലിന്റെ നാടകമേളയ്ക്ക് മുനിസിപ്പൽ ടൗൺഹാളിൽ തുടക്കമാകും. 


ഡിസംബർ 1 മുതൽ 8 വരെയാണ് ജൂബിലി തിരുനാൾ. 


Reactions