Hot Posts

6/recent/ticker-posts

ഇനി കെഎസ്ആർടിസിയിൽ കണ്ടക്ടറുമായി തർക്കമില്ല; ടിക്കറ്റ് തുക ഓൺലൈനായി നൽകാം


ഡിജിറ്റൽ പേയ്മെന്റിലേക്ക് കടന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം. 


ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലന്ന പരാതിയും ഇല്ലാതെ ഇനി കെഎസ്ആർടിസിയിൽ യാത്രചെയ്യാം. കണ്ടക്ടറുമായി ഇനി തർക്കിക്കേണ്ടിയും വരില്ല.


ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ടിക്കറ്റ് തുക നൽകേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി. 


പൈസ കയ്യിൽ കൊണ്ടുനടക്കാൻ ഇഷ്ടമില്ലാത്തവർക്കും ഫോൺ പേ ആരാധകർക്കും ഏറെ ആശ്വാസം ഉണ്ടാക്കുന്നതാണ് പുതിയ പദ്ധതി.പദ്ധതിയുടെ  ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിച്ചു.



Reactions