Hot Posts

6/recent/ticker-posts

യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്


മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഐ ക്യു എ സി & കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെയും ലിയോ ക്ലബ് ഓഫ് ട്രാവൻകൂർ റോയൽസിന്റെയും സംയുക്താഭിമുഖൃത്തിൽ  ലയൺസ് ക്ലബ്‌ ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.


ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ജി.എസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്‌ ഡിസ്ട്രിക് ഗവർണർ ഡോ. സണ്ണി വി സക്കറിയ നിർവഹിച്ചു. 



കിൻഫ്ര വീഡിയോ ആൻഡ് ഫിലിം പാർക്ക് ചെയർമാൻ ജോർജ്കുട്ടി അഗസ്തി ക്ലാസിന് നേതൃത്വം നൽകി. 


ഹെൻറി ബേക്കർ കോളേജിലെ കരിയർ ഗൈഡൻസ് & പ്ലേസ്മെന്റ്  സെല്ലിന്റെ ഭാരവാഹികളായ ഡോ. ജിബിൻ മാത്യു, ജിതിൻ തോമസ് എബ്രഹാം, ഷെമി പോൾ എന്നിവരും മറ്റ് അധ്യാപകരും, അനധ്യാപകരും ലിയോ ക്ലബ് ഓഫ് ട്രാവൻകൂർ റോയൽസിന്റെയും അംഗങ്ങളും  ഉൾപ്പെടെ 350 പേർ പങ്കെടുത്തു.



Reactions