Hot Posts

6/recent/ticker-posts

മാന്‍ഡോസ് കര തൊട്ടു; കേരളത്തിൽ മഴയ്ക്ക് സാധ്യത, പാലായിലും പരിസരങ്ങളിലും ആകാശം മേഘാവൃതം


തമിഴ്നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തമിഴ്നാട്ടിലെ തീരമേഖലയില്‍ ശക്‌തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്.


ചെന്നൈയിലും കനത്ത മഴയാണ്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്. 65 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശുന്നത്.


വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്‍റെ സഞ്ചാരം. വൈകിട്ടോടെ ന്യൂനമർദ്ദം ആയി ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.


പുതുചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.


Reactions