Hot Posts

6/recent/ticker-posts

ക്രിസ്തുമസ് വിപണി ഒരുക്കി പാലാ മരിയസദനം


മരിയ സദനത്തിന്റെ സഹോദരങ്ങൾ സ്വയം തയ്യാറാക്കിയ  പുൽക്കൂടുകളും ക്രിസ്മസ് അലങ്കാരവസ്തുക്കളും ആണ് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.


യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ആഘോഷത്തിൽ സ്വയം തയ്യാറാക്കിയ പുൽക്കൂടുകളും ക്രിസ്മസ് അലങ്കാര വസ്തുക്കളും വിപണിയിൽ എത്തിച്ചിരിക്കുകയാണ് പാലാ മരിയസദനത്തിന്റെ സഹോദരങ്ങൾ. 


പാലാ തൊടുപുഴ റൂട്ടിൽ കാനാട്ട്പാറയിലാണ്  മരിയ സദനത്തിന്റെ സ്വന്തം ക്രിസ്മസ് വിപണി തയ്യാറാക്കിയിരിക്കുന്നത്. മനോഹരമായ പുൽക്കൂടുകൾ, നക്ഷത്രങ്ങൾ, ക്രിസ്മസ് അലങ്കാരവസ്തുക്കൾ, കൃത്രിമ മഞ്ഞ് ഉണ്ടാക്കുന്നതിനുള്ള വസ്തുക്കൾ, മെറി ക്രിസ്മസ് ബോർഡുകൾ, ക്രിസ്മസ് ബോളുകൾ, തിരികൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഇവർ സ്വയം നിർമിച്ച് വിപണിയിൽ എത്തിച്ചത്. 


എല്ലാ ഉൽപ്പനങ്ങളും മിതമായ നിരക്കിൽ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പുല്ലുമേഞ്ഞ പുൽക്കൂടുകൾക്കാണ് ആവശ്യക്കാർ ഏറെയും. എല്ലാവർഷവും ഇവർ സ്വന്തം ഉത്പന്നങ്ങളുമായി ക്രിസ്തുമസ്  വിപണി ഒരുക്കാറുണ്ട്.


എന്നും മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ക്രിസ്തുമസ് ലക്ഷ്യമാക്കി രണ്ടുമാസം മുൻപേ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഇവർ. മികച്ച പരിശീലനം നേടി മികവുറ്റ രീതിയിലാണ് ഓരോ ഉൽപ്പന്നങ്ങളും ഇവർ തയ്യാറാക്കിയിരിക്കുന്നത്. മാനസികാരോഗ്യ പരിപാലനത്തിന് ഒപ്പം ഓരോരുത്തരുടെയും കഴിവുകൾ വർധിപ്പിക്കുന്നതിനും ലക്ഷ്യം വച്ചാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി പാലാ മരിയ സദനം മുൻപോട്ടു പോകുന്നത്. 

ഇതിലൂടെ ഓരോരുത്തരും സ്വയം പര്യാപ്തതയും കൈവരിക്കുന്നു. ക്രിസ്തുമസ് ആഘോഷത്തിനായുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിലാണ് ഇവിടെ വിൽപ്പനക്ക് വച്ചിരിക്കുന്നത്. 

ക്രിസ്മസ് ഉൽപ്പന്നങ്ങൾക്കൊപ്പം  ഇവർ തന്നെ തയ്യാറാക്കിയ അച്ചാറുകളും, സാനിറ്റൈസറുകളും, ചവിട്ടികളും സ്റ്റാളിൽ ലഭ്യമാണ്. മികച്ച പ്രതികരണമാണ് പാലാ മരിയ സദനത്തിന്റെ ക്രിസ്തുമസ്റ്റാളിന് ലഭിക്കുന്നതെന്ന് മരിയ സദനം ഡയറക്ടർ സന്തോഷ് മരിയ സദനം പറഞ്ഞു.

Reactions