Hot Posts

6/recent/ticker-posts

ലൈവ് പുൽക്കൂടൊരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ


ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാ​ഗമായി ലൈവ് പുൽകൂടൊരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. മാതാവും യൗസേപ്പിതാവും ഉണ്ണിശോയും എല്ലാം ലൈവ് ആയി വേദിയിൽ എത്തിയപ്പോൾ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി മാറി.


ക്രിസ്തുമസ് ആഘോഷത്തിന് മാതാവിന്റെയും യൗസേപ്പ് പിതാവിന്റെയും ഉണ്ണീശോയുടെയും മാലാഖമാരുടെയും രൂപങ്ങൾ വെക്കുന്നതിന് പകരം ലൈവായി മാതാവും യൗസേപ്പിതാവും ഉണ്ണീശോയും വേദിയിൽ എത്തിയപ്പോൾ കാഴ്ചക്കാർക്ക് നവ്യാനുഭവമായി മാറി. ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിദ്യാർഥികളാണ് തങ്ങളുടെ ക്രിസ്തുമസ് ആഘോഷം വേറിട്ടത് ആക്കിയത്. 


ആഘോഷങ്ങൾക്കൊപ്പം ചുവടുവെച്ച് ക്രിസ്തുമസ് പാപ്പാന്മാർ കൂടി എത്തിയതോടെ പരിപാടികൾ ഗംഭീരമായി.


ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് പുൽക്കൂട് മത്സരം, ക്രിസ്തുമസ് പപ്പാ മത്സരം, കരോൾ ഗാന മത്സരം  എന്നിവയും ഒരുക്കിയിരുന്നു. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ സാബു, സിസ്റ്റർ എൽസിൻ, അദ്ധ്യാപകരായ സിനു, സെബാസ്റ്റ്യൻ, ദീപ, ഷെറിൻ, ജിജി, സിസ്റ്റർ ഷൈൻ മരിയ മറ്റ് അദ്ധ്യാപകർ, അനദ്ധ്യാപകർ
എന്നിവർ നേതൃത്വം നല്കി.


Reactions