Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റോഡില്‍ ലോറിയില്‍ വാനിടിച്ച് 4 പേര്‍ക്ക് പരിക്ക്


ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ പിണ്ണാക്കനാട് ടൗണിന് സമീപം വാന്‍ ​ഗ്യാസ് കയറ്റിവന്ന ലോറിയിലിടിച്ച് 4 പേർക്ക് പരുക്കേറ്റു. രണ്ട് പേർ കുട്ടികളാണ്.


കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ ഡ്രൈവറും  മാതാവും 2 കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. 


അപകടത്തില്‍ പരിക്കേറ്റ നാല് പേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


ടൗണിന് സമീപം സൂര്യാ ഗ്യാസ് വളവില്‍ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 



തിടനാട് പോലീസും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. 

Reactions