Hot Posts

6/recent/ticker-posts

ഭാര്യ ബൈക്കിടിച്ച് മരിച്ച അതേ സ്ഥലത്ത് ഭർത്താവും ബൈക്കപകടത്തിൽ മരിച്ചു


അരൂര്‍: മൂന്നുമാസങ്ങൾക്ക് മുൻപ്  ഭാര്യ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച സ്ഥലത്ത് ഭർത്താവും ബൈക്കപകടത്തിൽ മരണപ്പെട്ടു.


അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് ചന്തിരൂര്‍ കൂട്ടുങ്കല്‍ പുരുഷോത്തമന്‍ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 5.30 നാണ് മരിച്ചത്.


ചന്തിരൂര്‍ പാലത്തിന് തെക്കുഭാഗത്ത് റോഡിന് പടിഞ്ഞാറ് വശം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഇദ്ദേഹം. തട്ടിലെ ലോട്ടറി കാറ്റില്‍ പറന്നു പോയപ്പോള്‍ അത് എടുക്കാന്‍ ശ്രമിക്കവേ ബൈക്ക് ഇടിക്കുകയായിരുന്നു.


ഇതേ സ്ഥലത്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20-ന് ബൈക്കിടിച്ചുണ്ടായ അപകടത്തിലാണ് പുരുഷോത്തമന്റെ ഭാര്യ മാലതി മരിച്ചത്. ചെമ്മീന്‍ പീലിങ് തൊഴിലാളിയായിരുന്ന മാലതി റോഡ് മുറിച്ചു കടക്കുമ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്നു വന്ന ബൈക്കിടിക്കുകയായിരുന്നു അന്ന്.



മാലതിയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 23 നാണ് മരിച്ചത്.  

Reactions