Hot Posts

6/recent/ticker-posts

തീക്കോയി മാര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു



തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(28) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിള്‍ ഐടിയില്‍ നിന്നും മാര്‍മല അരുവി സന്ദർശനത്തിയ എട്ടംഗ സംഘത്തിൽപ്പെട്ടയാളാണ്.  


കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തില്‍ പെടുകയായിരുന്നു. നിര്‍മല്‍കുമാര്‍ മുങ്ങി പോവുകയായിരുന്നു. 


ഈരാറ്റുപേട്ടയില്‍ നിന്നും നന്‍മക്കൂട്ടം പ്രവര്‍ത്തകരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആഴമേറിയ മാര്‍മല അരുവി സ്ഥിരം അപകടമരണങ്ങള്‍ക്ക് കാരണമാവുകയാണ്.


പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വകവയ്ക്കാതെ വെള്ളത്തിലിറങ്ങുന്നതാണ് അപകടത്തിനിടയാക്കുന്നത്. 





Reactions