പാല: നെല്ലിയാനി സെന്റ് സെബാസ്ററ്യൻസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനും അൽഭുത പ്രവർത്തകനുമായ വി.സെബാസ്ററ്യാനോസിൻ്റെ തിരുനാൾ നാളെ (ചൊവ്വ) മുതൽ ജനുവരി 20 വരെ ആഘോഷിക്കും.
വല്ല്യച്ചൻ്റെ തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് നാളെ (ചൊവ്വ) 4.45 ന് കൊടിയേറ്റ് തുടർന്ന് വി.കുർബാന, നൊവേനയും ലദീഞ്ഞും നടത്തും. റവ ഫാ മോൺ.ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിക്കും.
ജനുവരി 18 ന് രാവിലെ 7 മണിക്ക് കപ്പേളയിൽ ആഘോഷമായ വി.കുർബാന, ലദീഞ്ഞ് റവ ഫാ.ജോർജ് കൊട്ടാരത്തിൽ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ. 5 മണിക്ക് തിരുനാൾ കുർബാന, റവ.ഫാ.ജോൺ പാക്കരമ്പേൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം - റവ:ഫാ: എബ്രാഹം പാലക്കാതടത്തിൽ .9 മണിക്ക് സമാപനാശീർവാദം.






