Hot Posts

6/recent/ticker-posts

ബെനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ വിയോഗത്തിൽ കാവുംകണ്ടം ഇടവക കൂട്ടായ്മ അനുശോചിച്ചു


കാവുംകണ്ടം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും പിതാവുമായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ വിയോഗത്തിൽ കാവുംകണ്ടം  ഇടവക കൂട്ടായ്മ അനുശോചിച്ചു. 


2013 ൽ 85ാം വയസ്സിൽ സ്ഥാന ത്യാഗം ചെയ്ത സഭയിലെ ആദ്യത്തെ മാർപാപ്പ എന്ന ഖ്യാതി ബെനഡിക്ട് പാപ്പായ്ക്കുള്ളതാണ്. 2005 മുതൽ 2013 വരെ സഭാ നൗകയെ നയിച്ച മാർപാപ്പ  ഏറ്റവും പ്രശസ്തമായ ദൈവ ശാസ്ത്രജ്ഞന്മാരിൽ ഒരാളും മികച്ച എഴുത്തുകാരനും ആയിരുന്നു.


വികാരി ഫാ. സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ടോം തോമസ് കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ബിജു കോഴിക്കോട്ട്, അഭിലാഷ് കോഴിക്കോട്ട്, കൊച്ചുറാണി ഈരുരിക്കൽ, ജോയൽ ആമിക്കാട്ട്, ആര്യ പീടിയേക്കൽ , ഡേവീസ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.






Reactions