Hot Posts

6/recent/ticker-posts

20 കോടിക്ക് നായയെ വാങ്ങി ബെംഗളൂരു സ്വദേശി!


20 കോടിരൂപ മുടക്കി ഒരു വളർത്തുനായയെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു നഗരത്തിലെ കെന്നൽ ക്ലബ് ഉടമയായ സതീഷ്. ഒന്നരവയസ്സ് വരുന്ന കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായ്ക്കുട്ടിയെയാണ് സതീഷ് ഹൈദരാബാദിൽ നിന്ന് 6 മാസം മുൻപ് വാങ്ങിയത്.


കാഡബോം ഹെയ്ഡർ എന്നാണ് ഈ നായക്കുട്ടിക്ക് പേരിട്ടിരിക്കുന്നത്. നേരത്തെയും വൻ വില കൊടുത്ത് സതീഷ് ഇഷ്ട നായ്ക്കളെ സ്വന്തമാക്കിയിരുന്നു. ടിബറ്റൻ മാസ്റ്റിഫിനെ 10 കോടിരൂപയ്ക്കും അലാസ്കിയൻ മലമൂട്ടിനെ 8 കോടിരൂപയ്ക്കും കൊറിയൻ മാസ്റ്റിഫിനെ 1 കോടി രൂപയ്ക്കുമാണ് സതീഷ് വാങ്ങിയത്.


റഷ്യ, തുർക്കി, അർമേനിയ രാജ്യങ്ങളിൽ കണ്ടുവരുന്ന കൊക്കേഷ്യൻ നായകൾ മികച്ച കാവൽക്കാരായാണ് അറിയപ്പെടുന്നത്. പഴയ സോവിയറ്റ് യൂണിയനിലെ ബ്രീഡർമാരാണ് കൊക്കേഷ്യൻ വിഭാഗത്തെ സൃഷ്ടിച്ചെടുത്തത്. ഒരു കൊക്കേഷ്യൻ ഷെപ്പേർഡിന്റെ ശരാശരി ഉയരം 23-30 ഇഞ്ച് ആണ്. ഭാരം എന്നുപറയുന്നത് 45 മുതൽ 77 കിലോഗ്രാം വരെയാണ്. 10 മുതൽ 12 വർഷം വരെയാണ് ആയുസ്സ്.


വിലകൊണ്ട് വാർത്തകളിൽ ഇടംപിടിച്ച കാഡബോം ഹെയ്ഡർ എന്ന് പേരിട്ടിരിക്കുന്ന തന്റെ കൊക്കേഷ്യൻ ഷെപ്പേർഡിനെ പരിചയപ്പെടുത്തുന്നതിനായി ഫെബ്രുവരിയിൽ ബെംഗളൂരുവിൽ ഒരു മെഗാ ഇവന്റ് നടത്താനാണു ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സതീഷ് പദ്ധതിയിടുന്നത്.



Reactions