ഓരോ സിനിമകളും കാണുമ്പോഴും മിക്ക ആസ്വാദകരും ചിന്തിക്കാറുള്ള കാര്യമാണ് സിനിമയിൽ ഒരിക്കൽ മാത്രം താരങ്ങൾ ഉപയോഗിച്ച് വസ്ത്രങ്ങൾ പിന്നീട് എന്ത് ചെയ്യും എന്നത്. ഓരോ സിനിമ ഇറങ്ങിക്കഴിയുമ്പോഴും അതിലെ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും വലിയതോതിൽ അനുകരിക്കപ്പെടാറുണ്ട്.
ചിലർ തങ്ങളുടെ പ്രിയപ്പെട്ട താരം ഉപയോഗിച്ച വസ്ത്രം മോഹിക്കാറുമുണ്ട്. സിനിമയിൽ താരങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ പിന്നീട് എന്ത് ചെയ്യും എന്നത് പല സാധാരണക്കാരുടെയും വലിയ സംശയങ്ങളിൽ ഒന്നാണ്.
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റഫി സേവിയർ ഇതിന് ഉത്തരം പറയുന്നത് ഇങ്ങനെ; ഒരു സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുന്നതോടുകൂടി അതിൻറെ കൊസ്റ്റ്യൂമിന്റെ ഉടമസ്ഥാവകാശം നിർമ്മാതാവിനായിരിക്കും എന്ന് സ്റ്റഫി പറയുന്നു.
സിനിമ കഴിയുമ്പോൾ തന്നെ വസ്ത്രങ്ങൾ നിർമ്മാതാവിന് കൈമാറും. എന്നാൽ തുടർച്ചയായി സിനിമകൾ ചെയ്യുന്ന കമ്പനികൾ ആണെങ്കിൽ ഈ വസ്ത്രങ്ങളിൽ ചിലത് ചില ജൂനിയർ ആർട്ടിസ്റ്റുകൾക്കോ അതുമല്ലെങ്കിൽ ചെറിയ വേഷം ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കോ ഇടാൻ കൊടുക്കും.
എന്നാൽ മിക്കപ്പോഴും ഒരു സിനിമയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ മറ്റാരും ഉപയോഗിക്കാതെ ഇരുന്നു പോകാറുണ്ടെന്ന് സ്റ്റെഫി പറയുന്നു.






