Hot Posts

6/recent/ticker-posts

ഫേസ്‌ബുക്കിൽ പെൺകുട്ടിയായി അഭിനയിച്ചു; യുവാവിൽ നിന്നും 3 ലക്ഷം തട്ടി

പ്രതീകാത്മക ചിത്രം

സംഭവത്തിൽ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതിൽ മുഹമ്മദ്‌ അദ്നാനെ(31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘അനഘ’ എന്ന പേരിലായിരുന്നു ഇയാൾ യുവാവുമായി ചാറ്റ് ചെയ്തിരുന്നത്. ഏഴ് മാസത്തിനിടെ മൂന്ന് ലക്ഷത്തോളം രൂപ അടിച്ചെടുത്തതെന്നാണ് സൂചന.


ഏഴുമാസം മുൻപാണ് തട്ടിപ്പ് തുടങ്ങിയത്. അനഘ എന്നു പേരുള്ള പെൺകുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ അരിയല്ലൂർ സ്വദേശിയായ യുവാവുമായി അടുത്തു. പതുക്കെ പ്രണയം പറഞ്ഞു. വിവാഹ വാഗ്ദാനവും നൽകി. ഒടുവിൽ പലപ്പോഴായി യുവാവിൽ നിന്ന് മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്തു.


ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ്‌ അദ്നാനായും രണ്ടു റോളുകളാണ് ഇയാൾ കൈകാര്യം ചെയ്തിരുന്നത്. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽമീഡിയയിൽ നിന്ന്‌ ഡൗൺലോഡ് ചെയ്ത ഏതോ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചുനൽകി. 


ഇതോടെ ഇയാൾ വിശ്വസിക്കുകയും ചെയ്തു. എന്നാൽ, പലപ്പോഴായി നേരിൽ കാണാൻ ആവശ്യപ്പെടുമ്പോഴെല്ലാം  ഒഴിഞ്ഞ് മാറുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ല, കൂട്ടിരിക്കാൻ ആരുമില്ല എന്നൊക്കെ പറഞ്ഞായിരുന്നു ഒഴിഞ്ഞുമാറിയിരുന്നത്.



ഇതോടെ, താൻ കബളിപ്പിക്കപ്പെട്ടതാണെന്നുള്ള സംശയത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ത്‌ദാസിന്‌ പരാതി നൽകുകയായിരുന്നു. 

Reactions