Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ വിവാഹ ജൂബിലിക്കാരെ ആദരിച്ചു


കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ 2023 ൽ വിവാഹത്തിന്റെ 25, 40, 50, 60 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെ  ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.


വികാരി ഫാ.സ്കറിയ വേകത്താനം ജൂബിലിയേറിയൻസിനു വേണ്ടി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. വിവാഹ ജൂബിലി ആഘോഷിക്കുന്നവർക്ക് വേണ്ടി പള്ളിയിൽ പ്രത്യേക പ്രാർത്ഥന ശുശ്രൂഷകൾ നടത്തുകയും വിവാഹ ആഘോഷ പ്രതിജ്‌ഞ പുതുക്കുകയും ചെയ്തു. 


തുടർന്ന് പാരിഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ ജൂബിലിക്കാരായ ദമ്പതികൾക്ക് ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു. ജൂബിലിയേറിയൻസ് പരസ്പരം മധുരം പങ്കുവച്ചുകൊണ്ട് ജൂബിലി ആഘോഷം മധുരമാക്കി തീർത്തു.


ജൂബിലി ആഘോഷിക്കുന്ന ദമ്പതികളോടൊപ്പം കുടുംബാംഗങ്ങൾ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും സ്നേഹവിരുന്ന് നല്കി.



വികാരി ഫാ. സ്കറിയ വേകത്താനം, കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, മാത്യൂ തോട്ടാക്കുന്നേൽ, ജിൻസ് പാറയടിയിൽ, ടോബിൻ വട്ടക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions