Hot Posts

6/recent/ticker-posts

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു


കുറവിലങ്ങാട് കാറും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കാർ യാത്രക്കാരി ഏറ്റുമാനൂർ കാട്ടാത്തി മാലിയേൽ വീട്ടിൽ സുധ മോഹൻ (60) ആണ് മരിച്ചത്. 


ബസ് യാത്രക്കാരുൾപ്പെടെ 31 പേർക്കു പരുക്കേറ്റു. എംസി റോഡിൽ കോഴാ സയൻസ് സിറ്റിക്കും കുര്യനാട് പുല്ലുവെട്ടത്തിനും ഇടയിൽ വട്ടംകുഴി ഭാഗത്ത് ഇന്നലെ(ഡിസംബർ 13) 11.15ന് ആയിരുന്നു അപകടം.


തിരുവനന്തപുരം ആര്യനാട് നിന്നു ഗുരുവായൂരിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസും മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. തിരുവൈരാണിക്കുളം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയവരാണു കാറിലുണ്ടായിരുന്നത്.


നിയന്ത്രണംവിട്ട ബസ് റോഡരികിലുള്ള മതിലിൽ ഇടിച്ചാണു നിന്നത്. സമീപത്തെ തോട്ടിലേക്കു ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.



കാർ ഓടിച്ചിരുന്ന കാണക്കാരി അർച്ചന നിവാസിൽ അശ്വിൻ (22), അമ്മ ബിനി ജയകുമാർ (51), പട്ടിത്താനം തുരുത്തിക്കാട്ടിൽ പി.പി.സുജാത (40), തുരുത്തിക്കാട്ടിൽ സരളാദേവി (63), കിടങ്ങൂർ മംഗലത്താംകുഴിയിൽ ഉഷ അശോകൻ (45) എന്നിവർക്കു സാരമായി പരുക്കേറ്റു. ബസിലുണ്ടായിരുന്ന 26 പേർക്കാണു പരുക്കേറ്റത്.

Reactions