Hot Posts

6/recent/ticker-posts

നവീകരിച്ച ഇലവീഴാപൂഞ്ചിറ കുളം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു


മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ വാർഡിൽ പൂഞ്ചിറ കുളത്തിന്റെ നവീകരണ പ്രവർത്തികൾ നടത്തി വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു. കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.  


നവീകരിച്ച ഇലവീഴാപൂഞ്ചിറകുളം കാണാൻ ദിവസേന നൂറ് കണക്കിന് ആളുകൾ ആണ് എത്തുന്നത്. കേരളത്തിലെ ശുദ്ധജല കുളങ്ങളിൽ ഒന്നാണ് ഇത്. 


കുളത്തിന്റെ നവീകരണ പ്രവർത്തികളുടെ പൂർത്തികരണ സമാപനത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ്.സി വടക്കേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ ജോസ്, വാർഡ് അം​ഗം ഷീബാ മോൾ ജോസഫ്, ജലജീവൻ ഐഎസ്എ കോർഡിനേറ്റർ സീനാ വിജയൻ, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ പി.എസ്, സുജൻ കുമാർ എന്നിവർ പങ്കെടുത്തു.





Reactions