Hot Posts

6/recent/ticker-posts

വാർത്തകളുടെ ഉറവിടം മാധ്യമ പ്രവർത്തകർ അന്വേഷണ ഏജൻസികൾക്ക് വെളിപ്പെടുത്തണം

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളോട് വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്തുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ നിയമപരമായി ഒഴിവാക്കിയിട്ടില്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി.


ക്രിമിനല്‍ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉറവിടം വെളിപ്പെടുത്തണമെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഞ്ജനി മഹാജന്‍ പറഞ്ഞു. വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.


2009 ഫെബ്രുവരി 9 ന് ചില വാര്‍ത്താ ചാനലുകള്‍ മുലായം സിംഗ് യാദവിന്‍റെയും കുടുംബാംഗങ്ങളുടെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പുറത്ത് വിട്ടിരുന്നു. മുലായവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ റിപ്പോര്‍ട്ടുകള്‍ വന്നത്.


എന്നാല്‍ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യാജമാണെന്നും അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ സൃഷ്ടിച്ചതാണെന്നും ആരോപിച്ച്‌ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 



എന്നാല്‍ ആവശ്യപ്പെട്ടിട്ടും വാര്‍ത്താ ചാനലുകളോ മാധ്യമ പ്രവര്‍ത്തകരോ രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെ ന്ന് വ്യക്തമാക്കി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Reactions