വിനോദയാത്രയ്ക്കിടെ തമിഴ്നാട്ടില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളെ കണ്ടെത്തി.
ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നും തമിഴ്നാട്ടിലെ കോടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ച് പേരടങ്ങുന്ന സംഘത്തില്‍ നിന്നും രണ്ട് പേരെയാണ് പൂണ്ടി പ്രദേശത്തെ ഹോം സ്റ്റേയില്‍ നിന്നും കാണാതായത്.
പൂണ്ടി വനത്തിലെ ആനകളുള്‍പ്പെടെ വന്യജീവികള്‍ ഉള്ള 25 കിലോമീറ്റര്‍ അകലയുള്ള കത്രികവ എന്ന പ്രദേശത്ത് വെച്ചാണ് വിറക് വെട്ടാന്‍ പോയ രണ്ട് തൊഴിലാളികള്‍ പുലര്‍ച്ചെ 4 മണിയോടെ ഇവരെ കണ്ടെത്തിയത്.






