Hot Posts

6/recent/ticker-posts

സിനിമകളേക്കുറിച്ച് അനാവശ്യ ചർച്ചകൾ വേണ്ടെന്ന് പാർട്ടി പ്രവർത്തകരോട് നരേന്ദ്രമോദി


സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ഒഴിഞ്ഞുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസം നീണ്ട ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം പഠാനെതിരെ ബി.ജെ.പി പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിർദേശം.


സിനിമകളേക്കുറിച്ചും വ്യക്തികളേക്കുറിച്ചുമുള്ള ചർച്ചകൾ പാർട്ടിയുടെ കഠിനാധ്വാനത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നും നരേന്ദ്ര മോദി പറഞ്ഞു.


നിരവധി സിനിമകൾക്കെതിരെയാണ് സംഘപരിവാർ സംഘടനകളിൽ നിന്ന് ഈയിടെ ബഹിഷ്കരണാഹ്വാനമുണ്ടായത്. പഠാൻ സിനിമയിലെ ​ഗാനരം​ഗത്തിൽ ദീപികാ പദുക്കോൺ ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിലുള്ള വിവാദമാണ് ഇതിൽ ഒടുവിലത്തേത്.



ഷാരൂഖ് ഖാനും ദീപികയ്ക്കുമെതിരെ വ്യാപകമായ പ്രതിഷേധമാണ് ​ഗാനരം​ഗം പുറത്തിറങ്ങിയപ്പോൾ ഉയർന്നത്. മധ്യപ്രദേശിൽ മന്ത്രിയും നിയമസഭാ സ്പീക്കറും ഉൾപ്പെടെയുള്ളവർ ​​ഗാനരം​ഗത്തിനെതിരെ പരസ്യ വിമർശനവുമായി എത്തിയിരുന്നു.

Reactions