Hot Posts

6/recent/ticker-posts

തീക്കോയി- തലനാട് റോഡ് നിർമാണോദ്ഘാടനം 31ന്


അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന തീക്കോയി- തലനാട് റോഡിന്റെ നിർമാണ ഉദ്ഘാടനം ജനുവരി 31 ചൊവ്വാഴ്ച നടക്കും. 6 കോടി 90 ലക്ഷം രൂപ ഉപയോ​ഗിച്ചാണ് റോഡ് നിർമാണം. 


മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. തലനാട് ​​ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷ​ത വഹിക്കും. 


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ, തലനാട് ​​ഗ്രാമപ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി തുടങ്ങിയവർ പങ്കെടുക്കും.







Reactions