വാഗമൺ റോഡ് നവീകരണത്തിനുള്ള കരാർ റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുമന്നു കരാറുകാരൻ.
റോഡ് നിർമാണം പൂർത്തിയാക്കുന്നതിനു അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്തു തരാൻ പൊതുമരാമത്തു വകുപ്പ് തയാറായില്ലെന്ന് കരാറുകാരൻ ഷാഹുൽ ഹമീദ് പറഞ്ഞു.
ഓടകളില്ലാത്തതിനാൽ മഴ പെയ്താൽ റോഡിലൂടെ വെള്ളമൊഴുകി പൊളിഞ്ഞു പോകുന്ന സാഹചര്യമാണ്. ടാർ ചെയ്ത ഭാഗങ്ങൾ തകർന്നതിനു കാരണം ഓടകളില്ലാത്തതാണ്.






