Hot Posts

6/recent/ticker-posts

സപ്തതി നിറവിൽ സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ


ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ സപ്തതിയുടെ നിറവിൽ.1953 ൽ സ്ഥാപിതമായ സ്കൂൾ 70 വർഷം പൂർത്തിയാകുകയാണ്. എഴുപത് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ കലാലായത്തിൽ നിന്നും പഠിച്ച് ഇറങ്ങി.


മുൻ മന്ത്രി എൻഎം ജോസഫ്, മുൻ കലക്ടർ കെജെ മാത്യു, ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ തുടങ്ങി നിരവധി പ്രമുഖരെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. 24ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30 ന് സ്കൂൾ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം 1953 ലെ ആദ്യ ബാച്ചിൽപെട്ടവർ ഉദ്ഘാടനം ചെയ്യും.


സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ അധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അന്നാ ബേബി മുഖ്യാതിഥി ആയിരിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച്, ജനപ്രതിനിധികൾ, പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും. 


സബ് ജില്ല- ജില്ല- സംസ്ഥാന കലോൽസവത്തിൽ വിജയികളായവരെ യോഗത്തിൽ ആദരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.





Reactions