Hot Posts

6/recent/ticker-posts

ഷ​വ​ര്‍​മ ക​ഴി​ച്ച് അ​വ​ശ​യാ​യി; വി​ദ്യാ​ര്‍​ത്ഥിനി ആ​ശു​പ​ത്രി​യി​ല്‍

പ്രതീകാത്മക ചിത്രം

ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ പി​ജി വി​ദ്യാ​ര്‍​ഥി​നി ത​ഴ​ക്ക​ര കോ​യി​ക്ക​ല്‍ വീ​ട്ടി​ല്‍ റെ​ജി​യു​ടെ മ​ക​ള്‍ അ​ജീ​ന(21) യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്.


തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് റെ​ജി മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ലെ ബേ​ക്ക​റി​യി​ല്‍ നി​ന്ന് ഷ​വ​ര്‍​മ പാ​ഴ്‌​സ​ല്‍ വാ​ങ്ങി വീ​ട്ടി​ല്‍​കൊ​ണ്ടു​പോ​യ​ത്. ഷ​വ​ര്‍​മ ക​ഴി​ച്ച അ​ജീ​ന അ​ര​മ​ണി​ക്കൂ​റി​ന​കം ത​ന്നെ ഛര്‍​ദ്ദി തു​ട​ങ്ങി.


ചൊ​വ്വാ​ഴ്ച അ​വ​ശ​ത കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക​സേ​ര​യി​ലി​രു​ത്തി ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്ക​വേ വി​ദ്യാ​ര്‍​ത്ഥിനി കു​ഴ​ഞ്ഞു​വീ​ണു.


അ​ജീ​ന​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വം സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യ​താ​യി പി​താ​വ് റെ​ജി പ​റ​ഞ്ഞു.




Reactions