തലനാട് നിവാസികൾക്ക് യാത്രാ സൗകര്യം കുറവായതിനാൽ പെണ്ണ് കിട്ടാത്ത അവസ്ഥയിൽ നിന്നും മാറ്റം വന്നു. ഇന്ന് യാത്രാ സൗകര്യങ്ങൾ കൂടിയപ്പോൾ തലനാട്ടിലേക്കു ജനങ്ങൾ വീണ്ടും കുടിയേറുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നതെന്നു ഉദ്ഘാട പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
6 കോടി 90 ലക്ഷം മുടക്കിയാണ് റോഡ് നിർമാണം. മുൻപൊക്കെ വികസനം നഗര കേന്ദ്രീകൃതമായിരുന്നു.എന്നാൽ ഞാൻ ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ചത് മുതൽ ആ കീഴ്വഴക്കത്തിന് മാറ്റം വരുത്തുകയായിരുന്നു.ആദ്യത്തെ ഒരു വർഷവും എട്ട് മാസവും കൊണ്ട് തലനാട്ടിൽ വികസനത്തിന്റെ പ്രാരംഭം കുറിയ്ക്കുവാനും അത് കഴിഞ്ഞു നിങ്ങൾ എന്നെ വീണ്ടും വിജയിച്ചപ്പോൾ വികസന തുടർച്ചയ്ക്കും ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്- മാണി സി കാപ്പൻ
മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വികസന കാര്യത്തിൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാവരുടെയും കൂട്ടായ വിജയമാണ് ഇപ്പോൾ നമ്മൾ കാണുന്ന വികസനമൊക്കെ തന്നെയുമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.
യോഗത്തിൽ തലനാട് പഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. എൻ ടി കുര്യൻ,വത്സമ്മ ഗോപിനാഥ്, രാഗിണി ശിവരാമൻ, ആശാ റിജു, റോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ബിന്ദു , ചാൾസ് പി ജോയ്, സോണി ബിനീഷ്, എ ജെ സെബാസ്ററ്യൻ, ഷമീല ഹനീഫ, ദിലീപ് കുമാർ എം എസ്, റോബിൻ ജോസഫ്, ഓമന ഗോപാലകൃഷ്ണൻ, പി എസ് ബാബു വിനോദ് എന്നിവർ പ്രസംഗിച്ചു.







