Hot Posts

6/recent/ticker-posts

രാജിവയ്ക്കില്ലെന്ന് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്; ഭരണസമിതിയില്‍ അസ്വാരസ്യങ്ങൾ

വിജി ജോര്‍ജ്

മൂന്നാംതോട് നിന്നും വിജയിച്ച സ്വതന്ത്ര അംഗം സ്‌കറിയാച്ചന്‍ പൊട്ടനാനിയാണ് മുന്‍ ധാരണയനുസരിച്ച് അടുത്തതായി തിടനാട് പ‍ഞ്ചായത്ത് പ്രസിഡന്റാവേണ്ടത്. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപെടുത്തിയ ഒരാള്‍ക്ക് വേണ്ടി സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് വിജി ജോര്‍ജ്. 


ഡിസംബര്‍ 30ന് രാജിവയ്ക്കണമെന്നായിരുന്നു മുന്നണി ധാരണ. ധാരണയനുസരിച്ച് വൈസ് പ്രസിഡണ്ടായിരുന്ന സ്വതന്ത്ര അംഗം ബിനോ മുളങ്ങാശേരി രാജിവച്ചിരുന്നു. 


വിജി ജോര്‍ജ് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയാണ്. രണ്ട് സ്വതന്ത്രരടക്കം 8 പേരുടെ പിന്തുണയോടെയാണ് ഇടത് മുന്നണി ഭരിക്കുന്നത്. 


വിജിയുടെ തീരുമാനം തിടനാട് ഭരണ പ്രതിസന്ധിക്കും ഇടയാക്കിയേക്കും. രാജി വയ്ക്കുമെന്നതിന് കരാര്‍ ഉണ്ടെന്നാണ് എതിര്‍ഭാഗം അവകാശപ്പെടുന്നത്. 



കേരള കോണ്‍ഗ്രസ് (എം)- 3, കോണ്‍ഗ്രസ്- 2, ജനപക്ഷം- 2, കേരള കോണ്‍ഗ്രസ്- 1, സിപിഐഎം- 2, സിപിഐ-1, ബിജെപി1, സ്വതന്ത്രര്‍- 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. 

Reactions