Hot Posts

6/recent/ticker-posts

തൊഴിലുറപ്പ് വേതന വിതരണത്തിൽ കോട്ടയം ഒന്നാമത്

പ്രതീകാത്മക ചിത്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ കോട്ടയം ജില്ലയില്‍ വേതനമായി വിതരണം ചെയ്തത് 124.29 കോടി രൂപ.


ഡിസംബര്‍ 15 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ജില്ലയില്‍ 30,24,474 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തോമസ് ചാഴികാടന്‍ എം പിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നാലാം പാദ അവലോകന യോഗം (ദിശ) വിലയിരുത്തി.


തൊഴിലുറപ്പുവേതനം സമയബന്ധിതമായി നല്‍കുന്നതില്‍ സംസ്ഥാനത്ത് ജില്ല ഒന്നാമതാണ് (99.57%). മാടപ്പള്ളി, വാഴൂര്‍ ബ്ലോക്കുകള്‍ സമയബന്ധിതമായി വേതനം നല്‍കുന്നതില്‍ നൂറുശതമാനം നേട്ടം നിലനിര്‍ത്തി. 


63,606 കുടുംബങ്ങള്‍ക്കായി ശരാശരി 47.55 തൊഴില്‍ദിനങ്ങള്‍ നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്ക് 4,32,473 തൊഴില്‍ദിനങ്ങളും പട്ടികവര്‍ഗകുടുംബങ്ങള്‍ക്ക് 1,03,079 തൊഴില്‍ദിനങ്ങളും നല്‍കി. 



ജില്ലയില്‍ 3519 കുടുംബങ്ങള്‍ 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ ജില്ലയില്‍ ഈ വര്‍ഷം 52.938 കോടി രൂപ വിതരണം ചെയ്തു. ജില്ലയില്‍ മൊത്തം 2,33,676 ഗുണഭോക്താക്കള്‍ ആണുള്ളത്.

Reactions