Hot Posts

6/recent/ticker-posts

അതിരമ്പുഴ തിരുനാൾ; ഏറ്റുമാനൂരിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ്‌

പ്രതീകാത്മക ചിത്രം

കോട്ടയം: അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌.പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.


ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24,25 തീയതികളിൽ പുലർച്ചെ 07.18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും ജനുവരി 24,25 തിയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന പാലരുവിയ്ക്കും സ്റ്റോപ്പ് നൽകിയിട്ടുണ്ട്.


ഈ വർഷം റെയിൽവേ നോട്ടിഫിക്കേഷനിൽ തന്നെ  വ്യക്തത വരുത്തിയാണ് താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ എത്തിച്ചേരുന്ന ട്രെയിനുകൾക്കാണ് സ്റ്റോപ്പ്‌ .


രാത്രിയിൽ തിരുനാളിന് എത്തിച്ചേരാനും മടങ്ങാനും സൗകര്യാർത്ഥമാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അതിരമ്പുഴയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്കും ജില്ലാകേന്ദ്രത്തിലേയ്ക്കും കെ എസ് ആർ ടി സി പ്രത്യേക ബസ് സൗകര്യവും ഒരുക്കുന്നുണ്ട്.



ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ ട്രെയിനുകളും നിർത്തുന്ന സമയവും :

എറണാകുളം ഭാഗത്തേയ്ക്ക്

16347 മംഗലാപുരം എക്സ്പ്രസ്സ്‌ പുലർച്ചെ 12:05 (00:05)

16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ്‌ രാവിലെ 07.18

16629 മംഗലാപുരം മലബാർ എക്സ്പ്രസ്സ്‌ രാത്രി 10.30 (22:30)

കൊല്ലം ഭാഗത്തേയ്ക്ക്

16630 തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്‌ പുലർച്ചെ 04 18

16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ്‌ രാത്രി 07 50 (19:50)

Reactions