Hot Posts

6/recent/ticker-posts

നിത്യസഹായകൻ ട്രസ്റ്റ്‌ നിർമ്മിക്കുന്ന അഞ്ചാമത്തെ ഭവനത്തിന്റെ ശിലയിടീൽ നടന്നു


ഞീഴൂർ: നിർധന കുടുംബത്തിന് വേണ്ടി നിത്യസഹായകൻ ട്രസ്റ്റ്‌ നിർമ്മിക്കുന്ന അഞ്ചാമത്തെ ഭവനത്തിന്റെ ശിലയിടീൽ നടന്നു. കടുത്തുരുത്തി സ്വദേശിയായ ഹൃദ്രോഗിയായ വീട്ടമ്മക്ക് മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കോതനല്ലൂരിൽ ഉള്ള പുലർകാലായിൽ വീട്ടിൽ ജയിൻ മാത്യുവും, അമ്മ ഏലിക്കുട്ടിയും സൗജന്യമായി നൽകിയ സ്ഥലത്താണ് ട്രസ്റ്റ് വീട് നിർമ്മിക്കുന്നത്. 


ശിലാസ്ഥാപനച്ചടങ്ങ് കോതനല്ലൂർ കന്തീശങ്ങളുടെ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പടിക്കക്കുഴിപ്പിൽ ആശിർവദിച്ചു. ഉദ്ഘാടനം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ നിർവഹിച്ചു. 


നിത്യസഹായകന്റെ ആത്മീയ ഉപദേശക സിസ്റ്റർ ബെന്നറ്റ് അനുഗ്രഹ പ്രഭാഷണം നടത്തി. 


ട്രസ്റ്റ്‌ പ്രസിഡന്റ് അനിൽ ജോസഫ്,സിന്ധു വി.കെ, സുരേന്ദ്രൻ കെ.കെ, ജോമിൻ ചാലിൽ, വിജയ് സന്തോഷ്,എൽസി ജിജോ, ചാക്കോച്ചൻ കുര്യന്തടം, ജെയിംസ് കാവാട്ടുപറമ്പിൽ, ആൽബിൻ തോട്ടുവേലിപ്പറമ്പിൽ, ജെയിംസ് കൈതമല, സ്ഥലം ഏറ്റുവാങ്ങുന്ന കുടുംബാംഗങ്ങൾ, സ്ഥലം സംഭാവന നൽകിയ ജയിൻ മാത്യു എന്നിവർ പങ്കെടുത്തു.



Reactions