Hot Posts

6/recent/ticker-posts

റോഡിലേയ്ക്ക് വീണ പന്തിനുമേല്‍ ബൈക്ക് കയറി അപകടം



ഈരാറ്റുപേട്ട:കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൈതാനത്തു നിന്ന് റോഡിലേക്ക് തെറിച്ചുവീണ പന്തിനുമേല്‍ ബൈക്ക് കയറി അപകടം. പന്തില്‍തട്ടി മറിഞ്ഞ ബൈക്കിലെ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. 


കോട്ടയം ഈരാറ്റുപേട്ട പ്ലാശനാൽ കളത്തുകടവ് റോഡിൽ തിങ്കഴാഴ്ച വൈകുന്നേരമാണ് അപകടം.



തലപ്പലം സ്വദേശി വണ്ടാനത്ത് നിത്യ, ബന്ധുവായ ഉള്ളനാട് സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. 


പരിക്ക് ഗുരുതരമല്ല. ഇരുവരും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി. വിവാഹിതയായി കോഴിക്കോട് താമസിക്കുന്ന നിത്യ ബന്ധുവീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.







Reactions