Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ്‌ (ബി) യിൽ അം​ഗങ്ങൾ ചേരുന്ന ലയന സമ്മേളനം നടന്നു



എറണാകുളം ജില്ലയിൽ കേരള കോൺഗ്രസ്‌ ജോസഫ് ഗ്രൂപ്പിൽ നിന്നും രാജിവച്ച സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികളും, പ്രവർത്തകരും കേരള കോൺഗ്രസ്‌ (ബി) യിൽ ചേരുന്ന ലയന സമ്മേളനം മൂവാറ്റുപുഴയിൽ പാർട്ടി ചെയർമാൻ കെ ബി ഗണേഷ്‌കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു.


വിൻസെന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി കെ ജി പ്രേംജിത് മുഖ്യ പ്രഭാഷണം നടത്തി. 



സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു, വടകോട് മോനച്ചൻ, ഹരിപ്രസാദ് പി നായർ, അഡ്വ പി കെ രാഘവൻ , സാജൻ ആലക്കുളം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഡോമിനിക് കാവുങ്കൽ സ്വാഗതം ചെയ്തു. ലാലു വർഗീസ് ലയന പ്രമേയം അവതരിപ്പിച്ചു, ബിനോയ്‌ താന്നിക്കുന്നേൽ നന്ദി പറഞ്ഞു.









Reactions