ന്യൂഡല്‍ഹി: ആദായ നികുതിയിൽ ചില മാറ്റങ്ങൾ വരുത്തി സർവതല സ്പർശിയായ ബജറ്റ് എന്ന വിശേഷണത്തോടെ തന്റെ അഞ്ചാമത്തെ ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു. ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു.
ഇൻകം ടാക്സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി.ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി.
15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം. ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. ആദായ നികുതിയിൽ ഇളവ് വരുത്തിയിട്ടില്ല.
ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക.
മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു. സിഗരറ്റ്, സ്വര്‍ണ്ണം, വെള്ളി, വജ്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ തീരുവ കൂട്ടി.
സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്‍ക്ക് ബജറ്റിൽ പിന്തുണ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി 'മേക്ക് എഐ ഫോര്‍ ഇന്ത്യ', മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ' എന്നീ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഇതിന് പുറമെ രാജ്യത്തെ 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകള്‍ക്ക് തുടക്കമിടും. 5ജി സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. വിദ്യാഭ്യാസം, കാര്‍ഷികരംഗം, ആരോഗ്യരംഗം എന്നീ മേഖലകളില്‍ പ്രയോജനപ്പെടുന്ന 5ജി സാങ്കേതിക വിദ്യകളുടെ വികാസവും ഈ ലാബുകളിലൂടെ സാധ്യമാക്കും.
നിലവില്‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കര്‍ സേവനം കൂടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്കായി ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകള്‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
രാജ്യത്ത് 50 പുതിയ വിമാനത്താവളത്തില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. ഹെലിപ്പാഡുകള്‍, വാട്ടര്‍ എയ്‌റോ ഡ്രോണുകള്‍, ലാന്‍ഡിങ് ഗ്രൗണ്ടുകള്‍ എന്നിവ നവീകരിച്ച് വ്യോമഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു.
റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിത്. രാജ്യത്തെ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് വികസിപ്പിക്കും.
2047 ഓടെ അരിവാള്‍രോഗം നിര്‍മാര്‍ജനം ചെയ്യും. സുരക്ഷിത ഭവനങ്ങള്‍, ശുചിത്വം ഉറപ്പാക്കല്‍, കുടിവെള്ളം, ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് വൈദ്യുതിയെത്തിക്കല്‍ എന്നിവയ്ക്കുവേണ്ടി 15,000 കോടിയുടെ പദ്ധതി.







